നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷിന്റെ പ്രി വെഡ്ഡിംഗ് ആഘോഷം ദുബായിൽ നടന്നു. ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അല്ലു സിരീഷിന്റെയും നയനിക റെഡ്ഡിയുടെയും വിവാഹനിശ്ചയം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. മാർച്ച് ആറിനാണ് വിവാഹം.
ഗൗരവം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമയിൽ ശ്രദ്ധേയനായില്ല. 2017ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971: ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
2024ൽ റിലീസ് ചെയ്ത ‘ബഡ്ഡി’യാണ് അല്ലു സിരീഷ് അവസാനം അഭിനയിച്ച സിനിമ.